17 October, 2023 03:46:48 PM


തൊണ്ടി മുതല്‍ ജെസിബി പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറ്റിയ സംഭവം: എസ്ഐയ്ക്ക് സസ്പെൻഷൻ



കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതല്‍ ജെസിബി മാറ്റി പകരം മറ്റൊന്ന് കൊണ്ടു വച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ്ഐ നൗഷാദിനെയാണ് സസ്പെൻഡ് ചെയതത്. പൊലീസിന് വീഴ്ച്ചയുണ്ടായെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

അപകടമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് പിടികൂടിയ രേഖകൾ ഇല്ലാത്ത ജെസിബിക്ക് പകരം പ്രതികൾ രേഖകൾ ഉള്ള ജെസിബി കൊണ്ടു വെക്കുകയായിരുന്നു. കേസിൽ ആറുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിൽ സെപ്റ്റംബർ 19നാണ് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ തോട്ടുമുക്കം സ്വദേശി സുധീഷ് മരിച്ചിരുന്നു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K