31 October, 2023 10:05:22 AM


കോഴിക്കോട് ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി കെ ഷംസുദ്ദീനാണ് പരുക്കേറ്റത്. ആത്മഹത്യാശ്രമമാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.

ഷംസുദ്ദീനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. മാവൂർ റോഡിലെ എന്‍സികെ ലോഡ്ജിൽ ബന്ധുക്കൾ എത്തിയെങ്കിലും പൊലീസ് എത്താതെ മുറിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ലോഡ്ജ് അധികൃതർ അറിയിച്ചു. തുടർന്ന് പൊലീസെത്തി മുറി തുറക്കുകയായിരുന്നു.

നെറ്റിയിൽ പരിക്കേറ്റ് കിടക്കയിൽ വീണ് കിടന്ന ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയിൽ നിന്ന് എയർഗണ്ണും കണ്ടെടുത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K