17 October, 2023 06:54:50 PM


സംവരണം കൊണ്ട് മാത്രമായില്ല; തുല്യപങ്കാളിത്തം ഉറപ്പു വരുത്തണം - ഡോ മോഹൻ ഗോപാൽ



കൊച്ചി: സംവരണം ഏർപ്പെടുത്തുകയല്ല, എല്ലാ സമുദായങ്ങൾക്കും അധികാരത്തിൽ തുല്യ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് കാലത്തിന്റെ ആവശ്യമെന്നു ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. നുവാൽസിൽ രണ്ടാമത് ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ , എക്സിക്യൂട്ടീവ് നിയമനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും മെറിറ്റ് എന്നതിന് വ്യക്തമായ പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ":സാമൂഹ്യ നീതിയും അധികാര പങ്കാളിത്തവും "' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. ആക്ടിങ് വൈസ് ചാൻസിലർ ജസ്റ്റിസ് (റിട്ട) സിരി ജഗൻ ഉദ്ഘാടനം ചെയ്തു. 


നുവാൽസിലെ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ഡയറക്ടർ ഡോ കെ അഭയ ചന്ദ്രൻ അധ്യക്ഷനായിരുന്നു. അംബാസഡർ കെ വി ഭഗീരഥ്‌  , രജിസ്ട്രാർ ഡോ ലിന അക്ക മാത്യു , നുവാൽസ് എക്സിക്യൂട്ടീവ്‌  കൌൺസിൽ അംഗം ഡി രവീന്ദ്രകുമാർ , സാന്ദ്ര സുനിൽ , കാർത്തിക് മധുസൂദനൻ എന്നിവർ സംസാരിച്ചു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K