23 October, 2023 08:19:45 PM
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ വാഗ് ബക്രി ടീ ഗ്രൂപ്പ് ഉടമ പരാഗ് ദേശായി അന്തരിച്ചു

അഹമ്മദാബാദ്: വാഗ് ബക്രി ടീ ഗ്രൂപ്പ് ഉടമയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പരാഗ് ദേശായി (49) അന്തരിച്ചു. മരണ വിവരം കമ്പനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തെരുവുനായ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരണം.
ഒക്ടോബര്‍ 15നാണ് സംഭവം. ദേശായി നടക്കാനിറങ്ങിയപ്പോള്‍ തെരുവുനായ ആക്രമണം ഉണ്ടാവുകയും അതില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദേശായി അന്നുമുതല്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം.
                    
                                

                                        



