21 November, 2023 05:08:24 PM


പിഴയൊടുക്കി: തമിഴ്നാട് ആർടിഒ വിട്ടയച്ച റോബിൻ ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു



കോയമ്പത്തൂർ: തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങി. പെർമിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ അറിയിച്ചു.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന റോബിന്‍ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ചാണ് കോയമ്പത്തൂർ വെസ്റ്റ് ആർടിഒ ബസ് പിടിച്ചെടുത്തത്. കേരള സർക്കാർ മാനം കാക്കാൻ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ചുവെന്ന് ബസ് ഉടമ ആരോപിച്ചിരുന്നു.

കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സർവീസ് നടത്തിയിട്ടുള്ളുവെന്നും ബസ് ഉമട ഗിരീഷ് പറഞ്ഞിരുന്നു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K