28 November, 2023 04:01:08 PM


ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ പീഡിപ്പിച്ചു; 64 കാരന് 90 വർഷം തടവും പിഴയും



തളിപ്പറമ്പ്: ഭിന്നശേഷിക്കാരനായ 17 നുകാരന് പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപയും ശിക്ഷ. പരിയാരെ ഏമ്പേറ്റ് ചെങ്കക്കാരൻ സി. ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിലാണ് കേസിന് ആസ്പദമായ സംഭവം. പരിയാരം ഇൻസ്പെക്‌ടർ ആ‍യിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷണം നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K