13 December, 2023 03:46:26 PM


സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി - മന്ത്രി വാസവന്‍



കോട്ടയം: രണ്ടര വര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റുമാനൂര്‍ മണ്ഡലം സാക്ഷ്യം വഹിച്ചതെന്ന്  മന്ത്രി വി.എന്‍. വാസവന്‍. ഏറ്റുമാനൂരില്‍ നടന്ന നവകേരള സദസില്‍  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുനന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്  ഈ മണ്ഡലവും സര്‍ക്കാരിനൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ഇവിടുത്തെ കൂട്ടായ്മയെന്നും മന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K