21 December, 2023 12:15:24 PM


അനധികൃത സ്വത്ത് സമ്പാദന കേസ്; തമിഴ്നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും 3 വർഷം തടവ്



ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിക്കും ഭാര്യക്കും തടവു ശിക്ഷ വിധിച്ചു. ഇരുവർക്കും 3 വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ പൊന്മുടി എംഎൽഎ, മന്ത്രി എന്നീ സ്ഥാനങ്ങളിൽ നിന്നും ആയോഗ്യനായി.

2006 നും 2010 നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി 2 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.1989ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്ക് നിര്‍ണായകമാണ് . ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ്‌ ചെയ്തിട്ടുണ്ട്.

മറ്റേതെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ സമീപനം വ്യത്യസ്തമായേനെയെന്ന് കോടതി വ്യക്തമാക്കി.എന്നാൽ പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവിനെതിരേ മന്ത്രി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K