28 December, 2023 06:20:14 PM


ഗവര്‍ണ്ണര്‍ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത എബിവിപി നേതാവ് വധശ്രമ കേസില്‍ റിമാന്‍ഡില്‍



തിരുവനന്തപുരം: പന്തളം എൻ എസ് എസ് കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിലായി. കേസിൽ ഒന്നാം പ്രതി വിഷ്ണു, ഗവർണർ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദൻ എന്നിവരെയാണ് റിമാന്‍റ് ചെയ്തത്.

ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് വിദ്യാര്‍ഥികളെ പൊലീസ് ഇവിടെ നിന്ന് ഓടിച്ചു. പിന്നാലെ കോളേജിലെ ക്രിസ്തുമസ് പരിപാടി റദ്ദാക്കുകയും ചെയ്തിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K