23 January, 2024 02:12:37 PM


ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; കൂറ്റന്‍ ബലൂണ്‍ റണ്‍വേയില്‍ പതിച്ചു



ചെന്നൈ: വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. എയർപോർട്ടിലെ രണ്ടാം  റൺവേയ്ക്ക് സമീപം കൂറ്റൻ ബലൂൺ പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനായി സ്ഥാപിച്ച  ഹൈഡ്രജൻ ബലൂണാണ് എയർപോർട്ടിൽ പതിച്ചത്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവറിലെ ഉദ്യോഗസ്ഥരുടെയോ, മറ്റു ജീവനക്കാരുടെയോ ശ്രദ്ധയിൽ പെട്ടില്ല.  റൺവേ നിരീക്ഷണത്തിന് എത്തിയ ഉദ്യോഗസ്ഥരാണ് ബലൂൺ കണ്ടെത്തിയത്.

വിമാന ലാൻഡിങുകൾ നടക്കാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. നെഹ്റു സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്ന ബലൂണാണ് റൺവേയിൽ എത്തിയത്. ശക്തമായി ബന്ധിച്ച ബലൂൺ എങ്ങനെ അഴിഞ്ഞു എന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സുരക്ഷാ വീഴ്ചയെ കുറിച്ച് എയർപോർട്ട് അധികൃതർ പ്രതികരിച്ചിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K