05 February, 2024 11:59:53 AM


പാര്‍ട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് തോമസ് ചാഴിക്കാടൻ



കോട്ടയം: ലോക്സഭയിലേക്ക് പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. എംപി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ പൂർണ സംതൃപ്തനാണ് താൻ. എം പി ഫണ്ട്‌ പൂർണമായും ചിലവഴിച്ച് ഒന്നാമത് എത്താനായത് വലിയ നേട്ടമായി കാണുന്നുവെന്നും വിവിധ ഇടപെടലുകളിലൂടെ മണ്ഡലത്തിലെ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചെന്നും റബറിന്‍റെ താങ്ങുവില വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ്‌ എം മുഖ്യമന്ത്രിയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K