06 February, 2024 03:58:02 PM
മധ്യപ്രദേശിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 6 പേര്‍ മരിച്ചു
![](https://www.kairalynews.com/uploads/page_content_images/kairaly_news_17072153400.jpeg)
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനമാണ് ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതര്‍.
അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിവരങ്ങള്‍ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു.