31 December, 2025 10:23:52 AM


തിരുവള്ളൂരിൽ ​ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം



കോഴിക്കോട്: വടകര തിരുവള്ളൂരിൽ യുവാവിന് ആൾക്കൂട്ട മർദനമെന്ന് പരാതി. ഗുഡ്സ് ഓട്ടോ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതെന്നാണ് പരാതി. പേരാമ്പ്ര സ്വദേശിയായ യുവാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിൻ്റെ തലയ്ക്കും കയ്യിനും പരിക്കേറ്റിട്ടുണ്ട്‌. തിങ്കൾ രാത്രിയിലായിരുന്നു സംഭവം. 

നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു എന്നാണ് പരാതി. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരാതി നൽകിയിട്ടില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912