30 December, 2025 07:49:10 PM
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നൈപുണ്യ പരിശീലനം നേടുന്നവര്‍ക്കും അപേക്ഷിക്കാം. 18 മുതല്‍ 30 വരെയാണ് പ്രായപരിധി. https://www.eemployment.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം.







