01 January, 2026 01:33:48 PM


വയനാട്ടില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു



വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം എന്ന് ഉന്നതി നിവാസികള്‍ പറയുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിലവില്‍ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922