29 December, 2025 09:26:25 AM


ആന്ധ്രയില്‍ ടാറ്റാ നഗര്‍ - എറണാകുളം എക്‌സ്പ്രസിന് തീപിടിച്ചു; ഒരാൾ മരിച്ചു



വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം മാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

B1, M1 കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ‌ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി കത്തി നശിച്ചു. നിരവധി മലയാളികൾ യാത്ര ചെയ്യുന്ന ട്രെയിനിനാണ് തീപിടുത്തം ഉണ്ടായത്. 70 വയസുള്ള യാത്രക്കാരനാണ് മരിച്ചത്. പുലർച്ചെ ഒരു മണിക്കാണ് തീപിടുത്തം ഉണ്ടായതെന്ന് യാത്രക്കാരനായ അനിൽ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. B1 കോച്ചിൽ വാഷ്‌ബേയ്സണിനടുത്ത് തുണി കെട്ടുകളായി കൂട്ടിയിട്ടിരുന്നു. അതിൽ തീപിടിച്ച് പടരുകയായിരുന്നുവെന്ന് അനിൽ കുമാർ പറഞ്ഞു.

രണ്ട് കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി. യാത്രക്കാരെ നിലവിലുള്ള സ്റ്റേഷനിൽ നിന്ന് സമീപത്തുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ബസുകളിൽ എത്തിച്ച് മറ്റൊരു ട്രെയിൻ ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരുടെയും ലോക്കോ പൈലറ്റിന്റെയും സമയോജിതമായ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925