13 February, 2024 02:29:28 PM


റബ് കോയുടെ പാമ്പാടിയിലെ ഫാക്ടറി പരിസരത്ത് തീ പിടുത്തം



പാമ്പാടി: റബ് കോയുടെ  പാമ്പാടിയിലെ ഫാക്ടറി പരിസരത്ത് തീ പിടുത്തം. പാമ്പാടി പൂതക്കുഴിയിലുള്ള റബ്കോ റബ്ബർ നിർമ്മാണ ഫാക്ടറിയുടെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഫാക്ടറിയുടെ പിന്നിൽ തന്നെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റോളം ഫയർ യൂണിറ്റിനെ എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K