20 February, 2024 08:43:27 PM


വൈക്കത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ



വൈക്കം:  കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി  ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വടക്കേച്ചിറ വീട്ടിൽ സുരാഗ് (34) എന്നയാളെയാണ് വൈക്കം  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 മാർച്ച് 27ന് വൈക്കം ബിവറേജിന് സമീപം വച്ച്  മദ്യം വാങ്ങാൻ  പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം മധ്യവയസ്കനെ ആക്രമിച്ച കേസിൽ വൈക്കം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു.   ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഓ ദ്വിജേഷ്, എസ്.ഐ പ്രദീപ്.എം  സി.പി.ഓ മാരായ ജോസ് മോന്‍, രാജേഷ്‌  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K