20 March, 2024 10:03:52 AM


പെരുവ കീഴൂർ മുഴയുംമൂട്ടിൽ ടിപ്പറും ടോറസും കൂട്ടിമുട്ടി അപകടം



തലയോലപ്പറമ്പ്: പെരുവ കീഴൂർ മുഴയുംമൂട്ടിൽ ടിപ്പറും ടോറസും കൂട്ടിമുട്ടി അപകടം. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് കീഴൂർ മുഴയുംമൂട് ഭാഗത്തെ വളവിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ടിപ്പർ ലോറിയും ടോറസും കൂട്ടിയിടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K