03 August, 2024 10:56:48 AM


ചെന്നിത്തല ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ സുധാകരൻ



തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായാവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല. സംഭാവന നൽകാൻ കോൺ​ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിൽ പ്രചാരണം നടക്കുന്നതിനിടയിലാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്. നേരത്തെ ഒരുമാസത്തെ ശമ്പളമാണ് രമേശ് ചെന്നിത്തല സംഭാവനയായി നൽകിയത്. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. സിനിമാ, രാഷ്ട്രീയം, ബിസിനസ്സ്, സാധാരണാക്കരാർ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകുന്നുണ്ട്. വ്യാപകമായ പ്രചാരണങ്ങളാണ് ദുരിതാശ്വാസനിധിക്കെതിരെ നടക്കുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K