26 August, 2024 05:14:44 PM


യുവാവിന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് കത്തിയും നെയിൽകട്ടറും



ബിഹാർ: കിഴക്കൻ ചമ്പാരൻ ജില്ലയിൽ ഒരു യുവാവിന്റെ വയറ്റിൽ നിന്നും നിരവധി ലോഹവസ്തുക്കൾ ഡോക്ടർമാർ നീക്കം ചെയ്തു. കീ ചെയിൻ, ചെറിയ കത്തി, നെയിൽ കട്ടർ ഉൾപ്പെടുന്ന ലോഹവസ്തുക്കളാണ് നീക്കം ചെയ്തത്. ഇവ നീക്കം ചെയ്യുന്നതിനായി ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്.

22 കാരനായ യുവാവിനെ ദിവസങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാരാണ് ജില്ലാ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. യുവാവ് മാനസികരോഗ ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നും എക്സ്റേ റിപ്പോർട്ടിൽ വയറ്റിൽ ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ സംഘത്തലവൻ അമിത് കുമാർ പറഞ്ഞു.

'തുടക്കത്തിൽ, ശസ്ത്രക്രിയയ്ക്കിടെ ഒരു കീച്ചെയിൻ നീക്കം ചെയ്തു.'പിന്നീട്, അയാളുടെ വയറ്റിൽ നിന്ന് രണ്ട് താക്കോലുകളും നാലിഞ്ച് നീളമുള്ള ഒരു കത്തിയും രണ്ട് നെയിൽ കട്ടറുകളും പുറത്തെടുത്തു. യുവാവിനോട് ചോദിച്ചപ്പോൾ, അടുത്തിടെ ലോഹ വസ്തുക്കൾ വിഴുങ്ങാറുണ്ടെന്നായിരുന്നു മറുപടി. ഇപ്പോൾ യുവാവ് സുഖമായിരിക്കുന്നു, അയാളുടെ അവസ്ഥ മെച്ചപ്പെട്ടു'- ഡോക്ടർ പറഞ്ഞു. അയാൾക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അതിനായി അദ്ദേഹം മരുന്ന് കഴിക്കുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K