19 November, 2024 06:59:22 PM


നഴ്‌സിങ് അസിസ്റ്റന്‍റ്, ബഗ്ഗികാർ ഡ്രൈവർ ഒഴിവ്



കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ 'ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷ പദ്ധതി' പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നഴ്‌സിങ് അസിസ്റ്റന്റുമാരേയും, ബഗ്ഗികാർ ഡ്രൈവറെയും നിയമിക്കുന്നു.

നേഴ്‌സിംഗ് അസിസ്റ്റന്റ്, യോഗ്യത: കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ., ഒ.പി കൗണ്ടറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുള്ള പരിചയം

ബഗ്ഗികാർ ഡ്രൈവർ: യോഗ്യത:കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56-60 വയസിന് ഇടയിൽ. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 25ന് മുമ്പ് അപേക്ഷിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K