02 May, 2025 04:04:20 PM
നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി ചതുപ്പിലേക്ക് മറിഞ്ഞു; കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം. പാണിയേലിയിൽ ഇന്ന് ഉച്ചയോടെയാണ് നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ചതുപ്പിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നാല് കുട്ടികൾ അടക്കം പത്ത് പേർക്ക് പരിക്കേറ്റു. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.