02 June, 2025 09:06:27 AM


വീട് കുത്തിതുറന്ന് പണം മോഷ്ടിച്ചു; പ്രതി ഈരാറ്റുപേട്ട പോലീസിന്‍റെ പിടിയിൽ



ഈരാറ്റുപേട്ട: വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്‍റെ പിടിയിൽ. ഈരാറ്റുപേട്ട, അരുവിത്തുറ പാലക്കുളത്തു വീട്ടിൽ സഞ്ചു സന്തോഷ്‌ (25)ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി രാത്രി 7 മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതിസഞ്ജു ആണെന്ന് മനസ്സിലാക്കിയെങ്കിലും അയാൾ മോഷണത്തിനു ശേഷം കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഈരാറ്റുപേട്ട ഐപി എസ്എച്ച്ഒ കെ ജെ തോമസ് പ്രത്യേകം സ്ക്വാഡ് ഉണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തിലേക്ക് പ്രതി തിരിച്ചെത്തുന്നുണ്ടെന്ന് വിവരം കിട്ടിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.എൽ.ബിനു, സിപിഒ ശ്രീജേഷ്, സിപിഒജോബി ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം കഴിഞ്ഞ ദിവസം പ്രതിയെ തൊടുപുഴ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K