02 June, 2025 07:27:54 PM
ഡ്രൈഡേയിൽ മദ്യവില്പന; പാലായിൽ വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ

പാലാ: ഡ്രൈ ഡേയിൽ മദ്യ വില്പന വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ. പാലാ സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി. കോട്ടയം എക്സൈസ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി ദാസിന്റെ നേതൃത്വത്തിൽ പാല ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പാലാ ടൗൺ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്റ്റോഴ്സ് എന്ന കടയിൽ വച്ചാണ് ഡ്രൈ ഡേയിൽ 5.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് മദ്യ വിൽപ്പന നടത്തിയ തോമസ് കെ ജെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു അറസ്റ്റ്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ നൗഷാദ്,ഐ. ബി. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്. എസ്, പി ഒ അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, ദീപക് സോമൻ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പ്രിയ. കെ. എം, ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു