08 May, 2026 03:52:33 PM


അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്ഷൻ മെയ് 30 വരെ



കുറവിലങ്ങാട്: കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ 2026 മെയ് 30 വരെ. കേന്ദ്ര  -സംസ്ഥാന സർക്കാരുകളുടെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും { പി എം കിസാൻ , കർഷക പെൻഷൻ , വളം - കാർഷിക ഉപകരണങ്ങൾ - കാർഷിക പ്രവൃത്തികൾക്കുള്ള പ്രോത്സാഹന സഹായം മുതലായവ} ലഭിക്കുന്നതിന് അഗ്രിസ്റ്റാക്ക്  രജിസ്ട്രേഷൻ ആവശ്യമാണ്. കർഷകരെയും കൃഷിയെയും സംബന്ധിച്ചുള്ള പൂർണ വിവരങ്ങളും ( ഡിജിറ്റൽ ക്രോപ് സർവ്വെ , റവന്യു വകുപ്പിലെ ഭൂരേഖാ വിവരങ്ങൾ) കാർഷിക മേഖലയിലെ വിവിധ സഹായങ്ങളും ഈ രജിസ്ട്രിയിൽ ഉണ്ടാവും.

അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് കൃഷിഭവൻ കർഷകർക്കായി ഒരുക്കുന്ന പ്രത്യേക ക്യാംപ് യെൻ വിവരങ്ങൾ ചുവടെ.

ആവശ്യമായ രേഖകൾ
1. കരം അടച്ച രസീത് (2026-27 വർഷത്തിലെ പരിഗണിക്കൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ )
2. ബാങ്ക് പാസ് ബുക്ക്
3. ആധാർ കാർഡ്
4. ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ
5. റേഷൻ കാർഡ്

കർഷകരുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മുൻഗണനാ വാർഡുകൾ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954