11 June, 2026 06:11:01 PM


കാർഷിക മേഖലയിൽ വിസ്മയം സൃഷ്ടിക്കുവാൻ നൂതന പദ്ധതികളുമായി കുറവിലങ്ങാട്



കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെയും കുറവിലങ്ങാട് കൃഷിഭവന്‍റെയും ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിലും സഹകരണത്തോടെയും കാർഷിക മേഖലയിൽ വിസ്മയം സൃഷ്ടിക്കുവാൻ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് സെൻ്റ് മേരീസ് ഗേൾസ് എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത പരിപാടിക്ക് വാർഡ് മെമ്പർ അഡ്വ കെ കെ ശശികുമാർ അധ്യക്ഷത വഹിച്ചു. സമഗ്ര പച്ചക്കറി - പുഷ്പ ഉദ്പാദന യജ്ഞം പദ്ധതിയായ ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്‌ഘാടനം ചെണ്ടുമല്ലി തൈകൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണി നിര്‍വഹിച്ചു.

പരിസ്ഥിതി വാരാചരണ സമാപനവും , പരിസ്ഥിതി  വാരാചരണ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾക്കുള്ള സമ്മാനദാനവും വൈസ് പ്രസിഡൻ്റ് ഷിജി തോമസും, സ്‌കൂൾ ഗാർഡൻ പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈകൾ സ്‌കൂള്‍ അധികാരികൾക്ക് നല്കി കൊണ്ട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യനും, സ്‌കൂൾ വിദ്യാത്ഥികളിൽ കൃഷി പരിചയപ്പെടുത്തുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ പരീക്ഷണ കൃഷി വിജ്ഞാന വിനോദ പരിശീലന പഠന പദ്ധതിയായ കൃഷി കൊഞ്ചൽ 2k26 ൻ്റെ ഉദ്‌ഘാടനം കോട്ടയം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടവും നിര്‍വഹിച്ചു.

സ്‌കൂളുകളിൽ കാർഷിക ക്ലബ് രൂപീകരിക്കുന്നതിൻ്റെ ഭാഗമായുള്ള കുഞ്ഞിളം കൈകൾ @ സ്കൂൾ കാർഷിക ക്ലബ് ഉദ്ഘാടനം ഷിബു എ ആർ - ഉഴവൂർ ബ്ളോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ നിർവ്വഹിച്ചു. യോഗത്തിന്  സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷിജിമോൾ അഗസ്‌റ്റിൻ സ്വാഗതവും, കൃഷി ഓഫീസർ സന്തോഷ് കുമാർ ബി നന്ദിയും അറിയിച്ചു. പരിപാടികൾക്ക്  പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ജീവനക്കാർ, സ്‌കൂൾ ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935