22 August, 2026 03:29:44 PM
ഓണ സമൃദ്ധി 2026; കുറവിലങ്ങാട് കർഷചന്ത ആരംഭിച്ചു

കുറവിലങ്ങാട്: ഓണ സമൃദ്ധി 2026 കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ നടപ്പിലാക്കുന്ന കർഷകചന്ത കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കർഷകൻ്റെ കടയോടു ചേർന്ന് 2026 ആഗസ്റ്റം 22,23, 24, 25 തീയതികളിൽ പ്രവർത്തിക്കും. കർഷകരിൽ നിന്നും വിപണി വിലയാലും 10% കൂടുതൽ നൽകി വാങ്ങുകയും 30% വിലകുറച്ച് വിൽക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനമായ കർഷകചന്ത യുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജി തോമസ് നിർവ്വഹിച്ചു . വികസനകാര്യ കമ്മിറ്റി ചെയർമാൻ ബിജു കുര്യൻ അധ്യക്ഷത വഹിക്കുകയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ ശാലിനി മോഹനൻ ആദ്യവില്പന നടത്തുകയും ചെയ്തു . പഞ്ചായത്തംഗങ്ങളായ രശ്‌മി പോൾ , ജമിനി ജോണി, സിന്ധു രവീന്ദ്രൻ , ജോസി അലക്സ് , കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി വകുപ്പ് ജീവനക്കാർ , കർഷകർ , ബാപ്പുജി കൃഷികൂട്ടം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു .





