07 June, 2025 04:13:49 PM
പൈകയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

പൈക: പൈകയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. വാഴൂർ സ്വദേശികളായ ദമ്പതികൾ പങ്കാരസിൽ മാത്യു (78) മോളിക്കുട്ടി (63) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.