09 June, 2025 11:31:40 AM
രാമപുരത്ത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു

രാമപുരം: കോട്ടയം രാമപുരത്തിനു സമീപം ചെറുകുറിഞ്ഞിയിൽ കാർ നിയന്ത്രണം വിട്ട്മതിലിൽ ഇടിച്ചു യുവാവ് മരിച്ചു.പത്തനാട് സ്വദേശി സുജിത്ത് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കുണ്ട്. പുലർച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. മൂന്നാറിൽ വിനോദ യാത്രക്ക് ശേഷം സുഹൃത്തിനെ തൊടുപുഴയിലെ കോളേജിൽ കൊണ്ടു വിടാനുള്ള യാത്രയിലായിരുന്നു യുവാക്കൾ . കാർ ഓടിച്ചിരുന്ന ജിതിൻ്റെ കുടുംബം ഒരു മാസം മാത്രം മുമ്പ് വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. രാമപുരം പൊലീസ് കേസെടുത്തു.