09 June, 2025 07:23:47 PM


പൈനുങ്കൽ-ചെമ്മനത്തുകര-കൊട്ടാരപ്പള്ളി-ടി.വി പുരം റോഡിൽ ഗതാഗത നിയന്ത്രണം



വൈക്കം: പൈനുങ്കൽ-ചെമ്മനത്തുകര-കൊട്ടാരപ്പള്ളി-ടി.വി പുരം റോഡിൽ ചെമ്മനത്തുകര ജംഗ്‌ഷനു സമീപം  ഓട നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം 10.06.2025 മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ താത്കാലികമായി നിരോധിച്ചിരിക്കുന്നു. ഈ ഭാഗത്തു കൂടി പോകേണ്ട വാഹനങ്ങൾ മൂത്തേടത്തുകാവ് റോഡോ മറ്റു ഉപ റോഡുകളോ ഉപയോഗിക്കേണ്ടതാണ് എന്ന് അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്തു വകുപ്പ് നിരത്തുകൾ വിഭാഗം വൈക്കം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K