13 June, 2025 08:19:51 AM


പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ തണുപ്പ് സഹിക്കാനാവാതെ കുഴഞ്ഞുവീണു



കടുത്തുരുത്തി : തണുപ്പ് സഹിക്കാനാവാതെ പാടത്ത് വെള്ളത്തിൽ പുല്ലു വെട്ടാനിറങ്ങിയ 3 തൊഴിലാളി സ്ത്രീകൾ കുഴഞ്ഞുവീണു. കടുത്തുരുത്തി വാലാച്ചിറയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലാണ് സംഭവം. പാടത്ത് കഴുത്തറ്റം വെള്ളത്തിൽ പുല്ലുവെട്ടാനിറങ്ങിയ അജി മോൾ (42), അമ്പിളി (43), സുധാ മോൾ (36) എന്നീ തൊഴിലാളികളാണ് ചികിത്സ തേടിയത്.

തണുപ്പു സഹിക്കാനാകാതെ മരവിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന വർ പറഞ്ഞു. 3 ദിവസമായി കഴുത്തറ്റം വെള്ളത്തിൽ പാടത്ത് പുല്ലുവെട്ടുകയായിരുന്നു തൊഴിലാളികൾ. ഇവർ കടുത്തുരുത്തി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K