07 July, 2025 09:03:40 AM


ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു



ബെംഗളുരു : ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K