13 July, 2025 06:48:45 PM
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം- ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗംമാണെന്നും അതില്‍ തെറ്റില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിന്‍റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുപൂര്‍ണിമദിനത്തില്‍ വിവിധ സ്കൂളുകളിൽ വിദ്യർത്ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിച്ച് പാദപൂജ ചെയ്യിച്ച സംഭവം വിവാദമായിരിക്കെയാണ് ഗവർണറുടെ പ്രതികരണം.
ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടതെന്നും അത് സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സനാതന ധര്‍മ്മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവുമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഗുരുപൂര്‍ണിമദിനത്തില്‍ വിവിധ സ്കൂളുകളിൽ വിദ്യർത്ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദ പൂജ ചെയ്യിച്ച് സംഭവം വലിയ വിവാദത്തിനും പ്രതിഷേധങ്ങൾക്കും ഇടയായിരുന്നു. വിദ്യാർത്ഥി യുജനപ്രസ്ഥാനങ്ങടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവം സർക്കാർ ഗൌരവതരമായി കാണുന്നുണ്ടെന്നും വിശദീകരണം ആവശ്യപ്പെട്ട് റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണ് ഗുരുപൂജതെറ്റല്ല എന്ന അഭിപ്രായവുമായി ഗവർണർ രംഗത്തെത്തിയത്.