16 July, 2025 01:03:16 PM


ഞാൻ മരിക്കുകയാണെങ്കിൽ ഉത്തരവാദി ബാലയും കുടുംബവും- എലിസബത്ത് ഉദയൻ



ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്ന വീഡിയോ പങ്കുവച്ച് ബാലയുടെ മുൻ പങ്കാളി ഡോക്ടകർ എലിസബത്ത് ഉദയൻ. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് വളരെ അവശ നിലയിലാണ് എലിസബത്തിനെ വീഡിയോയിൽ കാണാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ താൻ മരിച്ചാൽ, അതിന്റെ ഉത്തരവാദി മുൻ ഭർത്താവും അയാളുടെ കുടുംബവുമാണെന്നാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്.

ഈ അവസ്ഥയിലൊരു വീഡിയോ ചെയ്യണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല. പല കാര്യങ്ങളും സഹിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. പണം വലിച്ചെടുക്കുന്ന കുളയട്ട എന്നൊക്കെ പറഞ്ഞ് പല ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും അവർ തളർത്തി. ഇപ്പോൾ, എന്നെ വിവാഹം കഴിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആളുകളുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്‌ഷനും അഭിമുഖങ്ങളും നടത്തിയതുമൊക്കെ എന്തിനാണെന്ന് അറിയില്ലെന്നും എലിബസബത്ത് വീഡിയോയിൽ പറഞ്ഞു.

ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി അയാൾ മാത്രമാണ്. സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നീതി ലഭിക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും എന്റെ കാര്യത്തില്‍ അത് നടന്നിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ എല്ലാ കാര്യവും പറയുകയും ഖ്യമന്ത്രിയുടെ അടുത്തുവരെ പരാതി കൊടുക്കുകയും ചെയ്തിരുന്നതാണ്. കാശുള്ളവനും വലിയ നിലയിലുള്ള ആളുകള്‍ക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്നാണ് തനിക്ക് മനസിലായെതന്നുമാണ് എലിസബത്തിന്റെ വാക്കുകൾ.

ഞാൻ ഇപ്പോൾ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കിൽ ടെസ്റ്റുകളും സ്റ്റേറ്റ്മെന്റും എല്ലാം പരിശോധിക്കാം. ഞാന്‍ മരിക്കുകയാണെങ്കില്‍ അതിന് ഇയാള്‍ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീര്‍ത്തിപെടുത്തി. അയാള്‍ മാത്രമല്ല അയാളുടെ കുടുംബം മുഴുവനും. എങ്ങനെയെങ്കിലും നീതിലഭിക്കട്ടെയെന്നു കരുതിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. ഇതു കഴിഞ്ഞാൽ, എന്താകുമെന്ന് എനിക്കറിയില്ല. ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും അറിയില്ല. ഇതൊക്കെ എല്ലാവരോടും പറയണം എന്ന് തോന്നി. പറയാതെ മരിച്ചു പോയാൽ അതിൽ കാര്യമില്ലല്ലോ. എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എല്ലാം അടങ്ങണമെന്നും എലിബസത്ത് വേദനയോടെ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K