23 July, 2025 11:03:51 AM
എസ്ബിഐ ക്ക് പിന്നാലെ വ്യാജ ആപ്പ് പി എം കിസാനും; തട്ടിപ്പിനിരയായി കർഷകർ

പാമ്പാടി: പി എം കിസാൻ ആപ്പിന്റെ പേരിൽ വ്യാജ ആപ്പ് നിർമിച്ചു പാമ്പാടി സ്വദേശിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ എസ് ബി ഐ യുടെ പേരിൽ ആപ്പ് വന്നു. പത്തനംതിട്ടയിലെ സർക്കാർ ജീവനക്കാരി തട്ടിപ്പിനിരയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് വാട്സാപ്പിൽ പി എം കിസാന്റെ മാതൃകയിലുള്ള വ്യാജ ആപ്പ് വന്നത്. ഇത് വ്യാജനെന്ന് അറിയാതെ ഡൗൺലോഡ് ചെയ്തു സ്വകാര്യ വിവരങ്ങൾ നൽകിയതോടെയാണ് വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടത്. അറിഞ്ഞയുടനെ തന്നെ വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്തെങ്കിലും ഹാക്കർ ഇതിനോടകം ഫോണിൽ സേവ് ചെയ്തിരുന്ന മറ്റു നമ്പറുകളിലേക്ക് ഈ വാട്സാപ്പ് നമ്പറിൽ നിന്ന് ഇതേ വ്യാജ ആപ്പ് അയച്ചു കൊടുത്തു.
ഇക്കാര്യം അറിഞ്ഞതോടെ ഫോണിന്റെ ഉടമ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. അജ്ഞാത നമ്പറുകളിൽ നിന്ന് ആപ്ലിക്കേഷൻ ഫയലുകൾ പോലുള്ളവ വാട്സാപ്പിൽ ലഭിച്ചാൽ തുറക്കരുതെന്ന് സൈബർ പോലീസ് നിർദേശിച്ചു.