31 July, 2025 09:28:05 AM


ട്രെയിൻ യാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പോയ മലപ്പുറം സ്വദേശിനി പുറത്തേക്ക് വീണു മരിച്ചു



ചെന്നൈ: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്കുള്ള യാത്രാമധ്യേ മലയാളി യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകള്‍ രോഷ്ണി (30) ആണ് മരിച്ചത്. തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നാണ് യുവതി വീണത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് യുവതി ഭർത്താവിനും മകൾക്കുമൊപ്പം യാത്രതിരിച്ചത്. യാത്രയ്ക്കിടെ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K