15 August, 2025 01:36:28 PM
ആയൂരില്‍ നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർക്കും യാത്രക്കാരിക്കും ദാരുണാന്ത്യം

കൊല്ലം: ആയൂരിൽ നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം . ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കും ദാരുണാന്ത്യം. ആയൂർ സ്വദേശികളായ സുൽഫിക്കർ, രതി എന്നിരാണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനായി രതിയും ഭർത്താവ് സുനിലും സുൽഫിക്കറുടെ ഓട്ടോയിൽ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ചരക്കു ലോറി എതിർ ദിശയിൽ എത്തിയ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സുൽഫിക്കർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് രതി മരിച്ചത്. ഭർത്താവ് സുനിൽ പരിക്കുകളോടെ ചികിത്സയിൽ തുടരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.