16 August, 2025 11:50:13 AM
ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയനാണ് മരിച്ചത്. ആഴിമല ശിവക്ഷേത്രത്തിലെ ക്ലീനിങ് സ്റ്റാഫാണ്. ഇന്നലെ രാത്രി ക്ഷേത്ര പരിസരം പ്രഷർ ഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ഇടയിലാണ് അപകടം. അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.