23 August, 2025 12:13:44 PM


രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ല, എംഎൽഎയായി തുടരും- ദീപാദാസ് മുന്‍ഷി



തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. 

രാഹുല്‍ രാജിവച്ചത് എന്തിനാണെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായ പ്രതിസന്ധി അല്ല. ധാര്‍മിക പ്രശ്‌നമാണുള്ളതെന്നും ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു. രാഹുലിനെ പാര്‍ട്ടി പുറത്താക്കിയതല്ലെന്നും രാജിവച്ചതാണെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K