26 September, 2025 01:34:35 PM


തമിഴ്നാട്ടിൽ കോഴിയെ പിടിക്കാൻ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു



കള്ളക്കുറിച്ചി: തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.

കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ ഗ്രാമത്തിലാണ് അണ്ണാമലൈ താമസിക്കുന്നത്. ഇന്ന് തന്റെ മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേൽക്കുകയായിരുന്നു.

വെടിയേറ്റ പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ രക്തം വാർന്ന് മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പ്രകാശിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടാതെ, ഈ സംഭവവുമായി ബന്ധപ്പെട്ട് അണ്ണാമലൈയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളിൽ നിന്ന് ഒരു നാടൻ തോക്ക് പിടിച്ചെടുത്തു. കൂടാതെ,അവർ അണ്ണാമലൈയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K