16 October, 2025 09:43:54 AM
ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ എ.എസ്.ചന്ദ്രമോഹനനെ മരങ്ങാട്ടുപിള്ളിയില്‍ ആദരിച്ചു

മരങ്ങാട്ടുപിള്ളി: ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ എ.എസ്.ചന്ദ്രമോഹനനെ മരങ്ങാട്ടുപിള്ളിയില്‍ ആദരിച്ചു. കോയമ്പത്തൂരില്‍ വെച്ച് നടന്ന 18-ാമത് ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ 50 വയസിനു മുകളിലുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ.എസ്.ചന്ദ്രമോഹനനെ മരങ്ങാട്ടുപിള്ളി പൗരാവലി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവലിന്‍റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ്.കെ.മാണി എം.പി. പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍, ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു, ഗ്രാമപഞ്ചായത്ത് വെെ.പ്രസിഡന്‍റ് ഉഷ രാജു, ബി.ഡി.ഒ. ശ്രീകുമാര്‍ എസ്. കെെയ്മള്‍, പഞ്ചായത്ത് സെക്രട്ടറി രേഖ.ബി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.