24 October, 2025 06:55:18 PM
കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ പാമ്പാടി ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ ഹാര്‍ഡ്വെയര്‍ ഡിപ്ലോമ, ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരത്തിന്് ഫോണ്‍: 0481-2505900, 9895041706.




