03 January, 2026 06:42:34 PM
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. http://lc.kerala.gov.in വെബ്‌സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ ലിങ്ക് വഴി അപേക്ഷിക്കണം. തൊഴിലുടമയുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും പേര്, മൊബൈൽ നമ്പർ, ഫോട്ടോ, ഇമെയിൽ, തൊഴിലുടമ അഥവാ വാർഡ് അംഗത്തിന്റെ സാക്ഷ്യപത്രം എന്നിവ നൽകണം. അവസാന തീയതി: ജനുവരി എട്ട്. ഫോൺ: 0481-2585510.





