03 March, 2026 04:27:02 PM


എസ്.സി പ്രമോട്ടര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് അഞ്ചിന്



കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്തില്‍  എസ്.സി പ്രമോട്ടറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് അഞ്ചിനു രാവിലെ 11ന്  കളക്ട്രേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.

വിജയപുരം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18 നും 40 ഇടയില്‍ പ്രായമുള്ള പട്ടികജാതി  യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും ഹാജരാക്കണം.
ഫോണ്‍: 0481 -2562503.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914