29 October, 2025 07:06:40 PM


എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: ഓപ്ഷൻ നൽകണം



കോട്ടയം: എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നവംബർ ഏഴിന് മുമ്പായി ഓപ്ഷനുകൾ നൽകണം. പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും,(ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷനാലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പടെ), മറ്റ് രേഖകളും പ്രസ്തുത സൈറ്റിൽ അപ്ലോഡ് ചെയ്യണം. തുടർന്ന് വെബ്‌സൈറ്റിൽ ലഭ്യമായ ഒഴിവുകൾ പരിശോധിച്ച് താൽപര്യമുള്ള സ്‌കൂളിലേയ്ക്ക് ഓപ്ഷനുകൾ മുൻഗണന അടിസ്ഥാനത്തിൽ നൽകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

തസ്തികകളുടെ വിവരങ്ങളും, എംപ്ലോയെമെന്റ് എക്‌സ്‌ചേഞ്ചിൽനിന്നു ലഭിച്ച യോഗ്യരായ ഉദ്യോഗാർഥികളുടെ പട്ടികയും, സമന്വയവെബ് പോർട്ടലിൽ (https://samanwaya.kite.kerala.gov.in) ലഭിക്കും. സാങ്കേതികസഹായത്തിന് അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളെ ബന്ധപ്പെടാം. തുടർന്നും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോട്ടയം ഡി.ഡി.ഇ. ഓഫീസുമായി ബന്ധപ്പെടാം. ഫോൺ:  0481-2583095, 9400830848, 9995448890


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926