23 January, 2026 07:37:22 PM


ജൽ ജീവൻ മിഷൻ വോളന്റിയർ നിയമനം; 28ന് വാക്ക് ഇൻ ഇന്റർവ്യൂ



കോട്ടയം: ചങ്ങനാശേരി, തിരുവല്ല, കോന്നി ഭാഗങ്ങളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്നതിന് വോളണ്ടിയേഴ്‌സിനെ നിയമിക്കും. സിവിൽ/മെക്കാനിക്കൽ എൻജിനീയറിംഗ് ബി-ടെക്ക്/ ഡിപ്ലോമ/ ഐ.ടി.ഐ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28ന് രാവിലെ 11 ന് കേരള വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ ഒഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ:04734 224839.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928