03 February, 2026 07:24:58 PM


​ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഫെബ്രുവരി ആറിന്



കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ജനറൽ, ഈഴവ വിഭാഗത്തിലുള്ളവർക്കായി ഫെബ്രുവരി ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 0481 2535562.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923