01 January, 2026 06:56:43 PM


ആർ.ഐ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; അഭിമുഖം അഞ്ചിന്



കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താൽക്കാലിക ഒഴിവുണ്ട്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. സർട്ടിഫിക്കറ്റുകളുമായി ജനുവരി അഞ്ചിന് രാവിലെ 10ന് കമ്പ്യൂട്ടർസയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെത്തണം. വിശദവിവരങ്ങൾക്ക് www.rit.ac.in , ഫോൺ: 0481-2506153, 0481-2507763.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931