04 February, 2026 07:33:10 PM


കെൽട്രോണിൽ മാധ്യമ കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോൺ, 2026 അധ്യയന വർഷത്തെ വിവിധ മാധ്യമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു വിജയിച്ചവർക്കും അപേക്ഷിക്കാം.

പ്രിൻറ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ്  നിർമ്മാണം, വീഡിയോ ക്യാമറാ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

പഠനകാലയളവിൽ അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇൻറേൺഷിപ്പ്, പ്ലേസ്‌മെൻറ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും.

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷകൾ നൽകാം അവസാന തീയതി ഫെബ്രുവരി 13. ഫോൺ: 954495 8182


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911